കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ജോസ്‌ സിറിയക്‌ പുതിയ ചീഫ്‌ സെക്രട്ടറി

  • By Shabnam Aarif
Google Oneindia Malayalam News

Jose Cyriac
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ്‌ സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനായി കെ ജോസ്‌ സിറിയക്‌ ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ചീഫ്‌ സെക്രട്ടറി കെ ജയകുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ്‌ ജോസ്‌ സിറിയക്കിനെ നിയമിക്കുക.

ചാഫ്‌ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും കെ ജയകുമാര്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത്‌ തുടരും. വ്യാഴാഴ്‌ച ചേര്‍ന്ന ക്യാബിനറ്റ്‌ യോഗമാണ്‌ പുതിയ ചീഫ്‌ സെക്രട്ടറിയെ നിയമിക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം എടുത്തിരിക്കുന്നത്‌.

ഇപ്പോഴത്തെ ചീഫ്‌ സെക്രട്ടറി കെ ജയകുമാര്‍ ആ മാസം വിരമിക്കുന്ന സാഹചര്യത്തില്‍ ആണ്‌ ക്യാബിനറ്റ്‌ തീരുമാനം.

1977ലെ ഐഎഎസ്‌ ബാച്ചുകാരനാണ്‌ ജോസ്‌ സിറിയക്‌. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും ബ്രിട്ടനില്‍ നിന്നും കോര്‍പറേറ്റ്‌ ഫിനാന്‍സില്‍ ഉന്നത്‌ യോഗ്യതയും കതസ്ഥമാക്കിയിട്ടുണ്ട്‌.

ജോസ്‌ സിറിയക്‌ നേരത്തെ ടൂറിസം വകുപ്പിലും, സിവില്‍ഡ സപ്ലൈസിലും, മൃഗസംരക്ഷണ വകുപ്പിലും, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലും ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിട്ടുണ്ട്‌. ധനകാര്യ വിഭാഗത്തില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിന്‌ കൈമുതലായുണ്ട്‌.

വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും അദ്ദേഹം ഉന്നത പദവികളിലിരുന്നിട്ടുണ്ട്‌. നിലവില്‍ കേന്ദ്ര കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സ്‌, പെട്രോ കെമിക്കല്‍ സെക്രട്ടറിയാണ്‌ ജോസ്‌ സിറിയക്‌.

English summary
K Jose Cyriac will be joined as the new Chief Secretary of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X