Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം പാറമടകളിലേക്ക്; നാട്ടുകാര്‍ തടഞ്ഞു

Garbage
തിരുവനന്തപുരം: നഗരത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യം തള്ളാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പരിഹാരത്തിനെതിരെ സംഘടിത നീക്കം. നഗരത്തിലെ മാലിന്യങ്ങള്‍ ചേങ്കോട്ടുകോണം കല്ലടിച്ചവിള പാറമടയില്‍ നിക്ഷേപിക്കുന്നതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയതോടെ മാലിന്യനീക്കം തത്കാലത്തേക്ക് ഉപേക്ഷിച്ചു

കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ പാറമട സന്ദര്‍ശിച്ചപ്പോള്‍ ജനം തടഞ്ഞിരുന്നു. ബുധനാഴ്ച മന്ത്രിസഭ തീരുമാനമെടുത്ത പ്രകാരം കല്ലടിച്ചവിളയിലും മാലിന്യമെത്തുമെന്ന സംശയം കൊണ്ടാണ് ജനങ്ങള്‍ ഒത്തുചേര്‍ന്നത്.

കുടിവെള്ളവിതരണത്തെപ്പോലും ബാധിക്കുന്ന നഗരമാലിന്യ നിക്ഷേപം തടയണമെന്ന് കാണിച്ച് സ്ഥലം എം.എല്‍.എ എം.എ.വാഹീദും വാര്‍ഡ് കൗണ്‍സിലര്‍ വിനോദും സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. യുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മാലിന്യം ക്വാറികള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്ന പ്രവൃത്തി വ്യാഴാഴ്ച ആരംഭിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി വ്യക്തമാക്കിയിരുന്നു. ഇതിനായി പല ഇടങ്ങളില്‍ പാറമടകള്‍ കണ്ടെത്തിയിരുന്നു. എന്തുവന്നാലും മാലിന്യ നീക്കം നടത്തുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

എന്നാല്‍, ശാസ്ത്രീയമായ പഠനം കൂടാതെ നടത്താനൊരുങ്ങുന്ന മാലിന്യ നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളുന്നത് എന്തുവിലകൊടുത്തും തടയുമെന്നും പാറമടകളുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ മനസ്സിലാക്കാതെയാണ് മാലിന്യം തള്ളാനൊരുങ്ങുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

പല പാറമടകളിലും നിലവില്‍ വെള്ളമുണ്ട്. ഇതു കുടിയ്ക്കാനടക്കമുള്ള ആവശ്യങ്ങള്‍ക്ക് പരിസരവാസികള്‍ ഉപയോഗിക്കുന്നുണ്ട്. വെള്ളം വറ്റിച്ച് അടിയില്‍ പ്‌ളാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടാണ് മാലിന്യ നിക്ഷേപമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം തങ്ങളെ ഇതുവരെ അറിയിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നേരത്തെ വിളപ്പില്‍ശാലയില്‍ ആയിരുന്നു നഗര മാലിന്യം തള്ളിയത്. എന്നാല്‍, ഒരുവിധ സംസ്‌കരണത്തിനും വിധേയമക്കാതെ ടണ്‍കണക്കിന് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജനകീയ സമരം ശക്തമായതിനെ തുടര്‍ന്ന് മാലിന്യനീക്കം തടസ്സപ്പെട്ടു. മാലിന്യം കെട്ടികിടന്ന് നഗരത്തില്‍ പലയിടങ്ങളിലും കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു.

വിളപ്പില്‍ ശാലയിലേക്ക് മാലിന്യം നീക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈകോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേതടുര്‍ന്നാണ് ക്വാറികളിലേക്ക് മാലിന്യം നീക്കി മുഖം രക്ഷിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+