ലീഗ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ലീഗ് അധ്യക്ഷന് പുറമേ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്, സാമൂഹ്യക്ഷേമ മന്ത്രി എംകെ മുനീര്‍, കാലിക്കറ്റ് വി.സി അബ്ദുള്‍ സലാം എന്നിവര്‍ക്കുമെതിരെ അന്വേഷണം നടത്താനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഭൂമിദാനവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളിലന്മേലാണ് അന്വേഷണം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ടി.കെ.നാരായണനാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് വ്യത്യസ്ത ഹര്‍ജികള്‍ നല്‍കിയത്.മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മലപ്പുറം വിജിലസ് ഡി.വൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെയും മന്ത്രിമാരായ എം.കെ. മുനീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുക്കള്‍ ചെയര്‍മാന്‍മാരായ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച സംഭവമാണ് വിവാദമായത്. ലക്ഷക്കണക്കിന് രൂപ വിലമതിയ്ക്കുന്ന 40 ഏക്കറോളം ഭൂമി ഇത്തരത്തില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചുവെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ ഈ തീരുമാനം സെനറ്റ് പിന്നീട് റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications