സാഹിത്യ നൊബേല്‍ ചൈനീസ് എഴുത്തുകാരന്‍ മോ യാന്

പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍, ചരിത്രവും നാടോടിക്കഥയും, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും എല്ലാം പരസ്‌പരം ഇഴകി ചേരുന്ന തരത്തിലുള്ളതാണ് മോ യാന്റെ എഴുത്ത് എന്ന് സ്വീഡിഷ് അക്കാഡമി നിരീക്ഷിച്ചു.
റെഡ് സോര്‍ഗം, ദ റിപ്പബ്ലിക് ഓഫ് വൈന്‍ എന്നിവയാണ് മോ യാന്റെ പ്രമുഖ കൃതികള്‍. അഞ്ചു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ആണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏഷ്യയിലേക്കെത്തുന്നത്.
12 ലക്ഷം ഡോളര്‍ വിലമതിക്കുന്നതാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം.
ഇത്തവണ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിനായി ഏറ്റവും അധികം സാധ്യത കല്‌പിക്കപ്പെട്ടത് ജപ്പാനീസ് എഴുത്തുകാരനായ. ഹാരുകി മുറാകാമിക് ആയിരുന്നു. സാധ്യതാ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു മോ യാന്‍.
ഹാരുകിയോട് ഇഞ്ചോടിഞ്ച് പൊരാടിയാണ് മോ യാന്‍ പുരസ്‌കാര ജേതാവാകുന്നത്.












Click it and Unblock the Notifications