Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ്ണ വില വീണ്ടും താഴേക്ക്‌

Gold Ornament
കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും താഴേക്ക്‌. തുടര്‍ച്ചയായി മൂന്ന്‌ ദിവസം ഉയര്‍ന്ന്‌ സ്വര്‍ണ്ണ വില വെള്ളിയാഴ്‌ച പവന്‌ 120 രൂപ കുറഞ്ഞ്‌ 23,280 രൂപയായി. 15 രൂപ കുറഞ്ഞ്‌ ഒരു ഗ്രാം സ്വര്‍ണ്ണത്തിനിപ്പോള്‍ 2,910 രൂപയാണ്‌.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞു കൊണ്ടിരുന്ന സ്വര്‍ണ വില, മൂന്നു ദിവസം മുമ്പ്‌ വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളില്‍ സ്വര്‍ണ്ണ വില പതിയെ ഉയര്‍ന്നു വരുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. എന്നാല്‍ ഇപ്പോള്‍ വെള്ളിയാഴ്‌ച സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുറവ്‌ അനുഭവപ്പെട്ടിരിക്കുകയാണ്‌.

കഴിഞ്ഞ തിങ്കളാഴ്‌ച പവന്‌ 23,120 രൂപയായിരുന്നു സ്വര്‍ണ്ണ വില. തുടര്‍ന്ന്‌ ചൊവ്വാഴ്‌ച 23,240 രൂപയും ബുധനാഴ്‌ച 23,320 രൂപയും, വ്യാഴാഴ്‌ച 23,400 രൂപയായും ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നും ആണിപ്പോള്‍ 120 രൂപ കുറഞ്ഞ്‌ 23,280 രൂപയായി കുറഞ്ഞിരിക്കുന്നത്‌.

24,160 രൂപയാണ്‌ ഇതു വരെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‌ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+