പഞ്ചാബി പയ്യന്‍സെല്ലാം കഞ്ചാവടിക്കാര്‍ രാഹുല്‍

പഞ്ചാബ് സര്‍വ്വകലാശാല ക്യാന്പസില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒഫ് ഇന്ത്യ സംഘടിപ്പിച്ച റാലിയില്‍ സംസാരിയ്ക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം പരാമര്‍ശിച്ചത്. സംസ്ഥാനത്തെ പത്തില്‍ ഏഴ് പേരും മയക്കുമരുന്നിന് അടിമയാണെന്ന് രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
രാഹുല്‍ ഗാന്ധി ഇപ്രകാരമൊരു കണക്കവതരിപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സംസ്ഥാന ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ ചോദിച്ചു. രാഹുലിന്റേത് ദേശീയ തമാശയാണ്. പഞ്ചാബിലെ യുവജനങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെയെത്തിയത്. എന്നിട്ട് അവരെല്ലാം മയക്കുമരുന്നിന് അടിമയാണെന്ന് പറയുന്നു. എന്താണ് സംസാരിയ്ക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടോയെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശകനായ ഹര്‍ചരണ്‍ ബെയ്ന്‍സ് ചോദിച്ചു.
റാലിയില്‍ സംസാരിക്കവേ, പഞ്ചാബിലെ മാനവവിഭവശേഷിയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. യുവാക്കളാണ് രാജ്യത്തെ നയിക്കേണ്ടതെന്നും അതിനുവേണ്ട അറിവും കരുത്തും യുവാക്കള്‍ക്കുണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു. യുവാക്കള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് രാഷ്ട്രീയരംഗത്ത് സംശുദ്ധതയും മാറ്റങ്ങളും വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചാബിലേയ്ക്ക് ഹ്രസ്വസന്ദര്‍ശനം നടത്തിയ ഉടനെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കണക്ക് കൃത്യമായി കണ്ടെത്തിയ രാഹുല്‍ ഗാന്ധിയെപ്പോലെ ഒരു ഗണിതശാസ്ത്ര വിദഗ്ദ്ധനല്ല താനെന്ന് ശിരോമണി അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.
എന്നാല്‍ മയക്കുമരുന്നുപയോഗം സംസ്ഥാനത്തെ ഒരു പ്രധാന പ്രശ്‌നമാണെന്നും പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തിമാര്‍ഗ്ഗം സംസ്ഥാനത്തേയ്ക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തിമാര്‍ഗ്ഗം മയക്കുമരുന്ന് കടത്തുന്നത് തടയേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബി.എസ്.എഫിന്റെ ചുമതലയാണെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications