ത്രിവേതിക്കെതിരായ രാജ്യദ്രോഹകുറ്റം പിന്‍വലിച്ചു

സപ്‌റ്റംബര്‍ ഒമ്പതിന് രാജ്യദ്രോഹ കുറ്റം ചുമത്തി മുംബൈ പൊലീസ് അസിം ത്രിവേദിയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ദേശീയ ചിഹ്നങ്ങളെ അപമാനിച്ചു കൊണ്ട് കാര്‍ട്ടൂണ്‍ വരച്ചു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
2012 ജനുവരിയില്‍ ദേശീയ ചിഹ്നത്തെയും ഇന്ത്യന്‍ പാര്‍ലമെന്റിനെയും അപമാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആയിരുന്നു അറസ്റ്റ്. അരവിന്ദ് കെജ്രിവാളും സംഘവും മുംബൈയില്‍ നടത്തിയ അഴിമതി വിരുദ്ധ സമരം നടക്കുന്നതിനിടയില്‍ ആണ് ത്രിവേദി ഈ വിവാദ കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നത്.
രാജ്യദ്രോഹ കുറ്റം പിന്‍വലിക്കപ്പെടുന്നതോടെ ദേശീയ ചിഹ്നത്തെയും, ഇന്ത്യന്‍ പാര്‍ലമെന്റിനെയും അപമാനിച്ചു എന്ന കുറ്റം മാത്രമായിരിക്കും ത്രിവേദിക്കു മേല്‍ നിലനില്‍ക്കുക. മുംബൈയിലെ ഒരു അഭിഭാഷകനാണ് ത്രിവേദിക്കെതിരെ പരാതി നല്‍കിയിരുന്നത്.












Click it and Unblock the Notifications