Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Kejriwal
ദില്ലി: അരവിന്ദ്‌ കെജ്രിവാളിനെയും അനുയായികളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുമ്പോള്‍ ആണ്‌ അറസ്‌റ്റ്‌.

ഒരു ബസ്‌ നിറയെ എത്തിയ അണികളുമായി ആണ്‌ കെജ്രിവാള്‍ മാര്‍ച്ച്‌ നടത്തിയത്‌. വികലാഗംരും ഉണ്ടായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍.

നിയമ മന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദിയെ ഉടന്‍ അറസ്റ്റ്‌ ചെയ്യുകയോ, രാജി വെക്കുകയോ വേണം എന്ന്‌ ആവശ്യപ്പെട്ടു കൊണ്ടാണ്‌ കെജ്രിവാളും സംഘവും പ്രധാനമന്ത്രിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌.

സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നസന്നദ്ധ സംഘടനയില്‍ വന്‍ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും, ഇക്കാര്യം അന്വേഷിക്കണം എന്നും കെജ്രിവാളും സംഘവും ആവശ്യപ്പെട്ടു.

സല്‍മാന്‍ ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട്‌ അനിശ്ചിത കാല സമരം തുടങ്ങും എന്നും അരവിന്ദ്‌ കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്‌. വികലാംഗരായ പ്രതിഷേധക്കാരെ കാണാന്‍ സമയം അനുവദിക്കണം എന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസ്‌ തള്ളി എന്നും അദ്ദേഹം ആരോപിച്ചു.

കെജ്രിവാളിനൊപ്പം രാഷ്ട്രീയ വികലാംഗ പാര്‍ട്ടിയിലെ 70 പ്രവര്‍ത്തകരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+