Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി സ്ത്രീകളെ അപമാനിക്കുന്നു: ശ്രീമതി

Oommen Chandy
ദില്ലി: കുടുംബശ്രീ സമരം പരാജയപ്പെട്ടുവെന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ആരോപിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയതു വഴി ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി എം.കെ.മുനീറിനെ കൂടി മുഖ്യമന്ത്രി അപമാനിച്ചിരിക്കുകയാണ്.

കുടുംബശ്രീയെ നോക്കുകുത്തിയാക്കരുതെന്നായിരുന്നു ചര്‍ച്ചയില്‍ ഉന്നയിച്ച പ്രധാന ആവശ്യം. ഇത് അംഗീകരിച്ചു. ഇതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. എന്നിട്ടും സമരം പരാജയപ്പെട്ടുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ വേണ്ടി മുഖ്യമന്ത്രി മനപൂര്‍വ്വം ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പികെ ശ്രീമതി പറഞ്ഞു.

കുടുംബശ്രീയെയും കുടുംബശ്രീ നടത്തുന്ന സമരത്തെയും രാഷ്ട്രീയവത്കരിക്കാനാണെങ്കില്‍ സി.പി. എമ്മിനും ജനാധിപത്യ മഹിളാ അസോസിയേഷനും പതിനാലു വര്‍ഷം കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നുവോ എന്നും പികെ ശ്രീമതി ചോദിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം പരാജയമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. ജനശ്രീക്കെതിരായിരുന്നു അവരുടെ സമരം. എന്നാല്‍ ജനശ്രീക്ക് അനുവദിച്ച സര്‍ക്കാര്‍ സഹായം നിര്‍ത്തിവെയ്പ്പിക്കാന്‍ സമരത്തിനായില്ല. സമരം നടത്തിയവര്‍ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരല്ലെന്നും സിപിഎം വനിതാ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+