അനാവശ്യ വിവരാവകാശ അപേക്ഷകള്‍ക്കെതിരെ മന്‍മോഹന്‍

അതിപ്രാധാന്യമുള്ള ഈ നിയമം ഒരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങളെ താഴ്ത്തിക്കെട്ടാനോ വിമര്‍ശിക്കാനോ പരിഹസിക്കാനോ ഉപയോഗിക്കരുത്. വിവരങ്ങള്‍ പുറത്തുവിടാനും പൗരന്‍മാരെ കൂടുതല്‍ ശക്തിപ്പെടുത്താനും വേണ്ടിയാവണം
വിവരാവകാശ നിയമം ഉപയോഗിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ ആ അവകാശത്തിന്റെ പേരില്‍ ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിനെ ന്യായീകരിക്കാനാവില്ല. അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ വിലപ്പെട്ട സമയമാണ് പാഴാക്കുന്നത്. ഏതെങ്കിലും കേസ് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് മറുപടിയില്‍ തെറ്റുകള്‍ കടന്നു കൂടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വിവരാവകാശ നിയമം നടപ്പില്‍ വന്നതിന്റെ ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി തടയുന്നതിനും ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും നിയമം പ്രബല്യത്തില്‍ വന്നത്.












Click it and Unblock the Notifications