Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ സര്‍ക്കാരിനേക്കാള്‍ ഭേദം കൊള്ളക്കാര്‍:ഗഡ്കരി

Gadkari
ഭോപാല്‍: കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനേക്കാള്‍ ഭേദം മധ്യപ്രദേശിലെ കൊള്ളക്കാരാണെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. സ്വാമി വിവേകാനന്ദന്റെ 150ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിജെപിയുടെ യുജനവിഭാഗം സംഘടിപ്പിച്ച 'യുവസങ്കല്പ' ബൈക്ക് റാലിയില്‍ പങ്കെടുക്കവേയാണ് ഗഡ്കാരി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. 76,000 കോടി രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 1.76 ലക്ഷം കോടിയുടെ ടുജി സ്‌പെക്ട്രം അഴിമതി, 1.86 ലക്ഷം കോടിയുടെ കല്‍ക്കരി അഴിമതി തുടങ്ങിയവ ഇതിന് തെളിവാണ്. ഇതൊന്നും ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളല്ല. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) വെളിപ്പെടുത്തിയതാണ്.

രാജ്യത്തെ സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അഴിമതി അനിയന്ത്രിതമായിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. ഭൂമിയിലും ആകാശത്തും പാതാളത്തിലും അഴിമതി നടത്തിയ യുപിഎ നേതാക്കള്‍ അഴിമതിയുടെ കാര്യത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി മുന്‍പ് ആരോപിച്ചിരുന്നു.

രാജ്യത്തിന് ആവശ്യം മികച്ച നേതൃത്വവും വീക്ഷണവും ആണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും ഗഡ്കരി പാര്‍ട്ടി ദേശീയ സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+