കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം:പാര്‍ട്ടി നിലപാട്‌ മാറ്റണമെന്ന്‌ വിഎസ്‌

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
ദില്ലി: കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നിലപാട്‌ മാറ്റണം എന്ന്‌ മുതിര്‍ന്ന സിപിഎം നേതാവ്‌ വിഎസ്‌ അച്ചുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ തന്റെ നിലപാടുകള്‍ അറിയിച്ചുകൊണ്ട്‌ അദ്ദേഹം സിപിഎം കേന്ദ്ര നേതൃത്വത്തിന്‌ കത്ത്‌ നല്‍കി.

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി അവകാശപ്പെട്ട വിഎസ്‌, ജനങ്ങളുടെ സുരക്ഷയ്‌ക്കാണ്‌ പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്‌ എന്ന്‌ ഓര്‍മ്മപ്പെടുത്തുകയും ചെയ്‌തു.

വിഎസിന്റെ കുറിപ്പ്‌ കേന്ദ്ര കമ്മറ്റിയില്‍ പോളിറ്റ്‌ ബ്യൂറോ വിതരണം ചെയ്യുകയും, ഇക്കാര്യത്തില്‍ ചര്‍ച്ച വേണം എന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആവശ്യപ്പെടുകയും ചെയ്‌തിരിക്കുകയാണ്‌.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍, മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ജയ്‌താപൂര്‍ ആണവ നിലയത്തില്‍ എടുത്ത നിലപാട്‌ തന്നെ പാര്‍ട്ടി എടുക്കണം എന്ന്‌ വിഎസ്‌ ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ വിലക്ക്‌ വകവെക്കാതെ വിഎസ്‌ കൂടംകുളം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്‌ ശ്രദ്ധ പിടിച്ചു പറ്റിയ വാര്‍ത്തയായിരുന്നു. കളിയിക്കവിളയില്‍ വെച്ച്‌ പൊലീസ്‌ തടഞ്ഞത്‌ കാരണം ആണ്‌ വിഎസിന്റെ കൂടംകുളം സന്ദര്‍ശനം മുടങ്ങിയത്‌.

വലിയ തുക ചിലവഴിച്ച്‌ കൂടംകുളത്ത്‌ സ്ഥാപിച്ചിരിക്കുന്ന ആണവ നിലയം പൂട്ടുക അപ്രായോഗികം ആണ്‌ എന്നും, കൂടുതല്‍ നിലയങ്ങള്‍ സ്ഥാപിക്കരുത്‌ എന്നുമാണ്‌ കൂടംകുളം വിഷയത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട്‌. 15,000 കോടി രൂപ ചിലവഴിച്ചാണ്‌ കൂടംകുളം ആണവ നിലയം നിര്‍മ്മിച്ചിരിക്കുന്നത്‌.

English summary
Party should change its stand i the Koodankulam Nuclear Plant issue, says Opposition Leader VS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X