അശ്ലീലവീഡിയോകള്‍ ഷെയര്‍ ചെയ്താല്‍ ഏഴുവര്‍ഷം തടവ്

ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ പിഴയും ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം നിയമഭേദഗതിക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. നേരത്തെയുണ്ടായിരുന്നനിയമത്തില്‍ ഓഡിയോ, വീഡിയോ ഇലക്ട്രോണിക് രൂപത്തിലുണ്ടാകുന്ന അവഹേളനത്തെ കുറിച്ച് കാര്യമായ പരാമര്‍ശമുണ്ടായിരുന്നില്ല.
നേരത്തെ അച്ചടി മാധ്യമങ്ങളിലൂടെയുള്ള അവഹേളനം മാത്രമാണുണ്ടായിരുന്നത്. ഭേദഗതിയില്‍ ഇന്റര്‍നെറ്റ്, ഉപഗ്രഹാധിഷ്ഠിത വാര്‍ത്താവിനിമയം, കേബിള്‍ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങള്‍, പെയിന്റിങ്ങുകള്‍ എന്നിവയിലും സ്ത്രീകളുടെ മാന്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളും ഭേദഗതി അംഗീകരിക്കുന്നതോടുകൂടി നിയമം നിലവില്‍ വരും.












Click it and Unblock the Notifications