ലീഗിനെ കുത്തിനോവിച്ച് ആര്യാടന്

യു.ഡി.എഫിന്റെ പ്രവര്‍ത്തനത്തിനെതിരെ ലീഗ് ഉന്നയിച്ച വിമര്‍ശം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യാടന്. ലീഗിനെതിരെ ആര്യാടന് പരസ്യമായി രംഗത്തെത്തിയതോടെ യുഡിഎഫിലെ പ്രതിസന്ധിയ്ക്ക് ആഴമേറിയിരിക്കുകയാണ്.
ലീഗാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നതെന്ന വിശ്വാസം ജനങ്ങളിലുണ്ടെന്നും അത് തിരുത്തുന്നതാണ് ലീഗിനും കോണ്‍ഗ്രസിനും നല്ലതെന്നുമാണ് ആര്യാടന് ഇന്നലെ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. പിന്നീട് വാര്‍ത്താസമ്മേളനത്തിലും ആര്യാടന് നിലപാട് ആവര്‍ത്തിച്ചു.
കോണ്‍ഗ്രസിന്റെ ശക്തി എല്ലാക്കാലത്തെക്കാളും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. കാബിനറ്റില്‍ രണ്ടഭിപ്രായം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആ കാലമെല്ലാം പോയി. ഭരണത്തില്‍ കെട്ടുറപ്പില്ലെന്ന സി.എം.പിയുടെ പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ ഇപ്പോള്‍ ഭരണത്തില്‍ ഇല്ലല്ലോ എന്നായിരുന്നു പ്രതികരണം.
ലീഗിനെ മുന്നണിയില്‍ ചിലര്‍ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു. ലീഗില്‍ ചിലര്‍ വര്‍ഗീയത ആരോപിക്കുകയും ചിലര്‍ അതു കണ്ട് ആസ്വദിക്കുകയുമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പിന്നീട് കോഴിക്കോട്ടും പറയുകയുണ്ടായി. കോണ്‍ഗ്രസിലെ ചില നേതാക്കളെയും ചില ഘടകകക്ഷികളെയുമായിരുന്നു ലീഗ് ഉന്നംവച്ചത്.
അതിനുള്ള മറുപടിയാണ് ആര്യാടനില്നിന്ന് ഇന്നലെയുണ്ടായത്. ലീഗ് പറയുന്നതേ സംസ്ഥാനത്ത് നടക്കുകയുള്ളൂ എന്ന മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വിവാദ പ്രസംഗത്തെ കുടയാനും ആര്യാടന് തയ്യാറായി എന്നത് ശ്രദ്ധേയമാണ്.
-
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം











Click it and Unblock the Notifications