കുടുംബശ്രീ സമരം പരാജയം:കെസി ജോസഫ്

കുടംബശ്രീ പ്രവര്‍ത്തകര്‍ മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതു കൊണ്ടാണ് സമരം അവസാനിപ്പിച്ചത് എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ട്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരും എന്ന് ഉറപ്പില്ല എന്നും, എല്‍ഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാറിന് ബാധ്യത ഇല്ല എന്നും ആണ് കെസി ജോസഫ് ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ക്ക് എതിരായാണ് കുടുംബശ്രീയെ എല്‍ഡിഎഫ് ഭരണക്കാലത്ത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് കെസി ജോസഫ് ആരോപിച്ചു.
എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് ഒടുവില്‍ കുടുംബശ്രീ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി തുടരും എന്ന് മന്ത്രി എംകെ മുനീര്‍ അറിയിച്ചിരുന്നു.
സമരം അവസാനിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒരു വാഗ്‌ദാനവും നല്‍കിയിട്ടില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications