കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതിയുള്ളവര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • By Nisha Bose
Google Oneindia Malayalam News

ആലപ്പുഴ: വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതിയുള്ളവര്‍ക്ക് ഒരു ലിറ്റര്‍ റേഷന്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ തീരുമാനമായി. വൈദ്യുതിയുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും ഒക്ടോബറില്‍ ഒരു ലിറ്റര്‍ വീതം മണ്ണെണ്ണ നല്‍കണമെന്ന നിര്‍ദേശം വ്യാഴാഴ്ച സപ്ലൈ ഓഫീസുകളില്‍ എത്തി. അരലിറ്റര്‍ മണ്ണെണ്ണയാണ് ഇതുവരെ വൈദ്യുതിയുള്ള കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി വന്നിരുന്നത്. അതേസമയം വൈദ്യുതിയില്ലാത്ത കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം കൂട്ടിയിട്ടില്ല. നിലവില്‍ അവര്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ഇതു തുടരും.

മുന്‍പ് രണ്ടു ലിറ്റര്‍ മണ്ണെണ്ണയാണ് വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍നിന്നുള്ള മണ്ണെണ്ണ വിഹിതം കുറഞ്ഞെന്ന് കാണിച്ച് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇത് അരലിറ്ററായി വെട്ടിച്ചുരുക്കുകയായിരുന്നു. വൈദ്യുതിയില്ലാത്തവരുടേത് അഞ്ചു ലിറ്ററില്‍ നിന്ന് നാലു ലിറ്ററാക്കി കുറയ്ക്കുകയും ചെയ്തു.

വൈദ്യുതിയ്ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മണ്ണെണ്ണ വിഹിതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഒക്ടോബറില്‍ കൂടുതല്‍ മണ്ണെണ്ണ ലഭിക്കുമെങ്കിലും ഇത് തുടര്‍ന്ന് വരുന്ന മാസങ്ങളിലും നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

English summary
Kerala has increased the monthly kerosene quota to ration card-holders with power and LPG connections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X