കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഢാലോചനക്കാരെ വഴിയേ അറിയാമെന്ന് വിഎസ്

  • By Nisha Bose
Google Oneindia Malayalam News

V S Achuthanandan
തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷത്തു നിന്ന്് തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ വൈകാതെ തന്നെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കെ നടരാജനെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത് താന്‍ തനിച്ചല്ല. നിയമന സമയത്ത് ഉമ്മന്‍ചാണ്ടിയ്ക്ക് വേണമെങ്കില്‍ വിയോജനക്കുറിപ്പ് എഴുതമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി അതു ചെയ്തില്ലെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാസര്‍കോട് ഭൂമിദാനക്കേസില്‍ തന്നെ ഒഴിവാക്കാന്‍ വിവരാവകാശ കമീഷണര്‍ നടരാജന്‍ ഇടപെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ മുന്‍പ് തന്നെ ആരോപിച്ചിരുന്നു. ഭരണപക്ഷത്തുള്ളവര്‍ മാത്രമല്ല പ്രതിപക്ഷത്തുള്ള ചിലര്‍ക്കും വിവാദത്തില്‍ പങ്കുണ്ടെന്ന് വിഎസ് പറഞ്ഞു.

തന്നെ സഹായിക്കാനെന്ന പേരില്‍ നടന്നിരിക്കുന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. യുഡിഎഫ് ഭരണകാലത്ത് അഴിമതി നടത്തിയവര്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസെടുപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും. ഇതുപോലൊരു കേസ് നടത്തുന്നതിന് തനിക്ക് ആശ്രിതരുടെ ആവശ്യമില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെയുള്ള കേസ് താന്‍ നടത്തുന്ന കാര്യം ഈ അവസരത്തില്‍ ഓര്‍ക്കണം. അങ്ങനെയുള്ള തനിക്ക് കേസ് നടത്താന്‍ ആരുടേയും ആശ്രയം വേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

English summary
Kerala Opposition leader V S Achuthanandan has said Information Commissioner K Natarajan, who had allegedly intervened in a vigilance probe into a land scam on the pretext of shielding the former chief minister, should be punished if found guilty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X