കൊച്ചി മെട്രോ വീണ്ടും പ്രതിസന്ധിയില്‍

കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിഎംആര്‍സിക്ക് കരാര്‍ നല്‍കുന്നതിന് എതിരാണ്. കേന്ദ്രമന്ത്രിസഭയുടെ ഇളവ് ലഭിച്ചില്ലെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി.
അതേസമയം കൊച്ചി മെട്രോ പദ്ധതി സുതാര്യമായി നടപ്പിലാക്കുമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. കുറുക്കുവഴിയിലൂടെ പദ്ധതി നടപ്പാക്കാനാകില്ല. ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യം ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു.
അതേസമയം കൊച്ചി മെട്രോ റയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ മാസം 19ന് കൊച്ചിയില്‍ ചേരും. പദ്ധതിയുടെ തലപ്പത്ത് ഇ ശ്രീധരന്‍ തന്നെ വേണമെന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും നിബന്ധനകളും യോഗത്തില്‍ ചര്‍ച്ചയാകും. കൊച്ചി മെട്രോ റയിലിന്റെ നടപടികള്‍ മുന്നേറാത്തതില്‍ ഡിഎംആര്‍സിയ്ക്ക് അതൃപ്തിയുണ്ട്.












Click it and Unblock the Notifications