കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ വീണ്ടും പ്രതിസന്ധിയില്‍

  • By Nisha Bose
Google Oneindia Malayalam News

Kochi Metro,
കൊച്ചി:കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ വീണ്ടും പ്രതിസന്ധിയില്‍. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്(ഡിഎംആര്‍സി) നല്‍കാന്‍ തടസമുണ്ടെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. കണ്‍സള്‍ട്ടന്‍സന്റിന് തന്നെ നിര്‍മ്മാണ കരാര്‍ നല്‍കാനാവില്ലെന്ന കേന്ദ്രമന്ത്രിസഭയുടെ നിബന്ധനയാണ് കരാര്‍ നല്‍കുന്നതിന് തടസ്സം. മന്ത്രിസഭയുടെ ഇളവില്ലാതെ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിഎംആര്‍സിക്ക് കരാര്‍ നല്‍കുന്നതിന് എതിരാണ്. കേന്ദ്രമന്ത്രിസഭയുടെ ഇളവ് ലഭിച്ചില്ലെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി.

അതേസമയം കൊച്ചി മെട്രോ പദ്ധതി സുതാര്യമായി നടപ്പിലാക്കുമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. കുറുക്കുവഴിയിലൂടെ പദ്ധതി നടപ്പാക്കാനാകില്ല. ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യം ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു.

അതേസമയം കൊച്ചി മെട്രോ റയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ മാസം 19ന് കൊച്ചിയില്‍ ചേരും. പദ്ധതിയുടെ തലപ്പത്ത് ഇ ശ്രീധരന്‍ തന്നെ വേണമെന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും നിബന്ധനകളും യോഗത്തില്‍ ചര്‍ച്ചയാകും. കൊച്ചി മെട്രോ റയിലിന്റെ നടപടികള്‍ മുന്നേറാത്തതില്‍ ഡിഎംആര്‍സിയ്ക്ക് അതൃപ്തിയുണ്ട്.

English summary
Doubts persist over the ‘consultant’ Delhi Metro Rail Corporation taking up the Kochi Metro main works,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X