വനം മന്ത്രിക്ക് വനനിയമങ്ങള്‍ ബാധകമല്ല: ഗണേഷ്

ഇതു സംബന്ധിച്ച വാര്‍ത്തകളെയെല്ലാം തമാശ രൂപേണയെ കാണുന്നുള്ളൂ. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തയൊന്നും ഇല്ലാത്തതുകൊണ്ടാണോ ഒരു മന്ത്രി ബോട്ടില്‍ സഞ്ചരിച്ചത് വാര്‍ത്തയാക്കുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. തമാശയായി ചെയ്യുന്ന കാര്യങ്ങള്‍ തമാശയായി എടുക്കാന്‍ പത്രക്കാര്‍ പഠിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും വനം മന്ത്രി ഗണേഷ്‌കുമാറും തേക്കടിയില്‍ രാത്രി ബോട്ട് യാത്ര നടത്തിയത് വിവാദമായിരുന്നു. ടൂറിസം മന്ത്രിയുടെ ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ച് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു.
വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ സംരക്ഷിത പ്രദേശമായ തേക്കടിയില്‍ വൈകീട്ട് ആറിന് ശേഷം ബോട്ട് യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇരുവരും ബോട്ടില്‍ കെ.ടി.ഡി.സി ലേക്ക് പാലസ് ഹോട്ടലിലേക്കു പോയതാണ് വിവാദമായത്.












Click it and Unblock the Notifications