കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനം മന്ത്രിക്ക് വനനിയമങ്ങള്‍ ബാധകമല്ല: ഗണേഷ്

  • By Nisha Bose
Google Oneindia Malayalam News

Ganesh Kumar,
തിരുവനന്തപുരം: വനംമന്ത്രിക്ക് വനനിയമങ്ങള്‍ ബാധകമല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തേക്കടി തടാകത്തില്‍ രാത്രിയുള്ള ബോട്ട് യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത് പൊതുജനങ്ങള്‍ക്ക് മാത്രമാണ്. ആ നിയന്ത്രണങ്ങള്‍ മന്ത്രിക്ക് ബാധകമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വനം മന്ത്രിയെന്ന നിലക്ക് കേരളത്തിലെ ഏത് വനത്തിലും ഏത് സമയത്തും പോകാന്‍ തനിക്ക് അധികാരമുണ്ട്. അതിനെയൊന്നും ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

ഇതു സംബന്ധിച്ച വാര്‍ത്തകളെയെല്ലാം തമാശ രൂപേണയെ കാണുന്നുള്ളൂ. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തയൊന്നും ഇല്ലാത്തതുകൊണ്ടാണോ ഒരു മന്ത്രി ബോട്ടില്‍ സഞ്ചരിച്ചത് വാര്‍ത്തയാക്കുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. തമാശയായി ചെയ്യുന്ന കാര്യങ്ങള്‍ തമാശയായി എടുക്കാന്‍ പത്രക്കാര്‍ പഠിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും വനം മന്ത്രി ഗണേഷ്‌കുമാറും തേക്കടിയില്‍ രാത്രി ബോട്ട് യാത്ര നടത്തിയത് വിവാദമായിരുന്നു. ടൂറിസം മന്ത്രിയുടെ ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ച് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു.

വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ സംരക്ഷിത പ്രദേശമായ തേക്കടിയില്‍ വൈകീട്ട് ആറിന് ശേഷം ബോട്ട് യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇരുവരും ബോട്ടില്‍ കെ.ടി.ഡി.സി ലേക്ക് പാലസ് ഹോട്ടലിലേക്കു പോയതാണ് വിവാദമായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X