കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം യൂറോപ്പിന്‌

Google Oneindia Malayalam News

EU Flag
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം യൂറോപ്യന്‍ യൂനിയന്. യൂറോപ്പില്‍ മനുഷ്യാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതില്‍ യൂനിയന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി അറിയിച്ചു.

പരസ്പരം പോരടിച്ചിരുന്ന ഫ്രാന്‍സ്, ജര്‍മനി പോലുള്ള രാജ്യങ്ങള്‍ ഇന്ന് ഐക്യത്തിന്റെ പാതയിലാണ്. യുദ്ധത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഈ രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ല. ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെ യൂനിയനില്‍ ചേര്‍ത്തത് മേഖലയിലെ ജനാധിപത്യ മൂല്യങ്ങളെ കരുത്താര്‍ജ്ജിപ്പിച്ചു.

ക്രൊയേഷ്യ, മോണ്ടിനെഗ്ര, സെര്‍ബിയ എന്നീ രാജ്യങ്ങളുടെ വരവ് മേഖലയിലെ ഐക്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തുര്‍ക്കി കൂടി അംഗമാകുന്നതോടെ ഈ ദൗത്യം പൂര്‍ണമാകും.

ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതല്ലാതെ മേഖല ശാന്തമാണ്. പരസ്‌പോരം പോരടിച്ചിരുന്ന രാജ്യങ്ങള്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സമാധാനത്തിന്റെ കൂട്ടായ്മ തന്നെയാണ് യൂറോപ്യന്‍ യൂനിയന്‍.

കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്നു ആഫ്രിക്കന്‍ വനിതകള്‍ക്കാണ് ലഭിച്ചത്. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വത്തിനായും നടത്തിയ പോരാട്ടങ്ങളെ മുന്‍നിര്‍ത്തി ലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലെമ ഗോവി, തവാക്കുള്‍ കര്‍മാന്‍ എന്നിവരാണ് സമ്മാനിതരായത്.

English summary
The Norwegian Nobel Committee has decided that the Nobel Peace Prize for 2012 is to be awarded to the European Union (EU).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X