രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി

ബോംബ് നിര്‍വീര്യമാക്കുന്നതിനായി വിദഗ്ധസംഘം എത്തിയിട്ടുണ്ട്. പക്ഷേ, 70 വര്‍ഷം പഴക്കമുള്ള ബോംബ് എങ്ങനെ പ്രവര്‍ത്തനരഹിതമാക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് വര്‍ഷിച്ച ആയിരകണക്കിന് ബോംബുകള്‍ ഇപ്പോഴും ജര്‍മനിയിലെ മണ്ണിനടിയില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.
കഴിഞ്ഞ ആഗസ്തില്‍ മ്യൂണിക്കില്‍ നിന്നും ഇത്തരത്തിലൊരു ബോംബ് കണ്ടെത്തിയിരുന്നു. ഏറെ പണിപ്പെട്ടിട്ടും ബോംബ് നിര്‍വീര്യമാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ചിരുന്നു. ഈ സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നേരത്തെ മുംബൈ തുറമുഖത്തിനടുത്ത് രണ്ടാം ലോകമഹായുദ്ധകാലത്തെ ഷെല്‍ കണ്ടെത്തിയത് ഇന്ത്യന്‍ പോലിസിനു തലവേദനയായിരുന്നു. 45 കിലോഭാരമുണ്ടായിരുന്ന ഷെല്‍ നിര്‍വീര്യമാക്കാന്‍ നാവിക ആസ്ഥാനത്തുനിന്നും വിദഗ്ധര്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഒക്ടോബര്‍ 20 ജെയ്‌സു ഷിപ്പിങ് കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ക്രോസ് ഐലന്റിനു സമീപമുള്ള ഡ്രെഡ്ജറില്‍ ഒരു ലോഹവസ്തു കണ്ടെത്തിയത്.












Click it and Unblock the Notifications