കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം സുരക്ഷിതം: അബ്ദുല്‍ കലാം

  • By Shabnam Aarif
Google Oneindia Malayalam News

APJ Abdul Kalam
കോഴിക്കോട്‌: തമിഴ്‌നാട്ടിലെ വിവാദമായ കൂടംകുളം ആണവ നിലയത്തിന്‌ പിന്തുണയുമായി മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാം. കൂടംകുളത്തെ ആണവ നിലയം സുരക്ഷിതവും, ആധുനികവുമായ ആണവ നിലയം ആണെന്നാണ്‌ കലാം അഭിപ്രായപ്പെട്ടിരിക്കുന്നു.

ജപ്പാനിലെ ആണവ ദുരന്തത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ട്‌ കൂടംകുളത്തെ ആണവ നിലയം എത്രത്തോളം സുരക്ഷിതമാണ്‌ എന്ന ചോദ്യത്തിനോട്‌ പ്രതികരിക്കുകയായിരുന്നു കലാം.

കൂടംകുളം ആണവ നിലയത്തില്‍ നാല്‌ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്‌ എന്നും ഇക്കാര്യം തനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടതാണ്‌ എന്നും കലാം പറയുന്നു.

ജപ്പാനില്‍ ഒരു ആണവ പ്ലാന്റ്‌ ചോര്‍ന്നു എന്നു കരുതി ആണവ റിയാക്‌റ്ററുകള്‍ അത്ര അപകടകാരികള്‍ ഒന്നും അല്ല എന്നാണ്‌ കലാം അഭിപ്രായപ്പെട്ടത്‌. വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന 546 ന്യൂക്ലിയാര്‍ റിയാക്ടറുകള്‍ ഉണ്ട്‌ ലോകത്താകമാനം.

ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി സന്ദര്‍ശന സമയത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുന്‍ രാഷ്ട്രപതി. സൂര്യപ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നും ആണവോര്‍ജ്ജത്തില്‍ നിന്നും എല്ലാം ഊര്‍ജ്ജം ലഭിക്കും. ഇവയൊന്നും തന്നെ പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളല്ല. കലാം പറഞ്ഞു.

English summary
Former President Dr A P J Abdul Kalam today said a nuclear reactor is not a dangerous entity just because one such plant leaked in Japan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X