കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തടസ്സമില്ല: ശ്രീധരന്‍

  • By Nisha Bose
Google Oneindia Malayalam News

E Sreedharan
ദില്ലി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഡിഎംആര്‍സിയെ ഏല്പിക്കാന്‍ മാനദണ്ഡങ്ങള്‍ തടസ്സമാകില്ലെന്ന് ഇ ശ്രീധരന്‍. ഇക്കാര്യം അറിയിച്ച് ഇ ശ്രീധരന്‍ കേന്ദ്ര നഗരവികസനമന്ത്രാലയത്തിന് കത്ത് നല്‍കി.

2006ലെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഉത്തരവ് കൊച്ചി മെട്രോയ്ക്ക് ബാധകമാകില്ലെന്ന് ഇ ശ്രീധരന്‍ കത്തില്‍ പറയുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് ബോര്‍ഡുകളുടെയും അനുമതി മാത്രം മതി. പ്രകൃതിദുരന്തബാധിത പ്രദേശങ്ങളിലെ പദ്ധതികള്‍ക്ക് മാത്രമാണ് മാനദണ്ഡങ്ങള്‍ ബാധകമാവുകയെന്ന് പറഞ്ഞ ശ്രീധരന്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി ഡല്‍ഹി മെട്രോയെ നിയമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.കത്തിന്റെ പകര്‍പ്പ് കെ.എം.ആര്‍.എല്ലിനും മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കിയിട്ടുണ്ട്.

ആഗോള ടെന്‍ഡര്‍ വിളിക്കുമ്പോള്‍ കണ്‍സള്‍ട്ടി ഏജന്‍സിയ്ക്ക് തന്നെ നിര്‍മാണച്ചുമതല ഏല്പിക്കുന്നത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മാനദണ്ഡങ്ങള്‍ക്ക് എതിരാകുമെന്ന് കെ.എം.ആര്‍.എല്‍ വിലയിരുത്തിയിരുന്നു. ഇത് തെറ്റാണെന്ന് കാണിച്ചാണ് ഇ്‌പ്പോള്‍ ശ്രീധരന്‍ കത്ത് നല്‍കിയിരിക്കുന്നത്.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്(ഡിഎംആര്‍സി) നല്‍കാന്‍ തടസമുണ്ടെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കണ്‍സള്‍ട്ടന്‍സന്റിന് തന്നെ നിര്‍മ്മാണ കരാര്‍ നല്‍കാനാവില്ലെന്ന കേന്ദ്രമന്ത്രിസഭയുടെ നിബന്ധനയാണ് കരാര്‍ നല്‍കുന്നതിന് തടസ്സമെന്നായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്.

English summary
At a time when the Delhi Metro Rail Corporation (DMRC) is facing a roadblock in implementing the Kochi Metro project owing to the Central Vigilance Commission (CVC) norms, DMRC principal advisor E Sreedharan has stated that the CVC norms will not be applicable here as the contract is between two government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X