കെജ്രിവാളിന്റെ അടുത്ത ലക്ഷ്യം നിതിന്‍ ഗഡ്കരി

യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാധ്രയും റിയല്‍എസ്റ്റേറ്റ് ഭീമന്മാരായ ഡിഎല്‍എഫും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെയും അഴിമതിയുടെയും കഥകളാണ് കെജ്രിവാള്‍ ആദ്യം പുറത്തുവിട്ടത്. അന്നു മുതല്‍ ഒരു സംശയം ശക്തമാണ്. ആരായിരിക്കും അടുത്തയാള്‍?
ഒക്ടോബര്‍ 16നാണ് അടുത്ത അഴിമതിക്കാരന്റെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. അത് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയാകാനുള്ള സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ബിജെപിയുടെ ബി ടീമാണ് കെജ്രിവാളിന്റെതെന്ന ആരോപണത്തിനുള്ള നല്ല മറുപടി കൂടിയായിരിക്കും ഇത്.
വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ദാംനിയ നാഗ്പൂരില്‍ നിന്നു ശേഖരിച്ച ചില വിവരങ്ങളും ചൊവ്വാഴ്ച കെജ്രിവാളിനൊപ്പം പത്രസമ്മേളനം നടത്തുമെന്ന സൂചനയും കൂട്ടിവായിക്കുകയാണെങ്കില്‍ അങ്ങനെ വേണം വിശ്വസിക്കാന്‍.
മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ ജലസേചനഅഴിമതിയ്ക്ക് ഗഡ്കരിയുടെ എല്ലാ ഒത്താശയും ഉണ്ടായിരുന്നതായി ദാംനിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
പദ്ധതിയുടെ കരാറുകാരനായ ബിജെപി എംപിയെ സഹായിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ ഇടപെട്ടതെന്നാണ് ബിജെപി വാദം. അഴിമതി ആരോപണം ഉന്നയിച്ച ദമാനിയയ്‌ക്കെതിരേ ഗഡ്കരി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications