Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരക്കേസ്: മുരളിയ്ക്ക് പിന്തുണയുമായി രവി

Vayalar Ravi,
ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ മുരളീധരന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. കേസില്‍ ഉദ്യോഗസ്ഥരുടെ കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും വയലാര്‍ രവി പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തു വന്നിരുന്നു.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും പങ്കുണ്ടെന്നായിരുന്നു മുരളിയുടെ ആരോപണം. കരുണാകരനെ ചാരക്കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണ്. നരസിംഹ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് എന്ന് തന്നോട് അച്ഛന്‍ പലതവണ പറഞ്ഞിട്ടുണ്ട്. പിതാവിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നായിരുന്നു മുരളി അറിയിച്ചത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റം ആരോപിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു മുരളി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ഇതിന് പിന്നാലെ മുരളിയുടെ അഭിപ്രായത്തിന് പിന്നില്‍ എകെ ആന്റണിയാണെന്ന് ആരോപിച്ച് എം.എം ജേക്കബും രംഗത്തെത്തിയിരുന്നു.

ചാരക്കേസ്സില്‍ നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ദുരൂഹമാണെന്ന് കാണിച്ച് മുരളീധരന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ചാരക്കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും പ്രതിഛായ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ. ശുപാര്‍ശ പ്രകാരമുള്ള നടപടി ഇപ്പോള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും മുരളി കത്തില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+