വണ്ടിച്ചെക്ക്: മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ജി.എം.ആര്‍. ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് പരാതിക്കാര്‍. ഇവരുടെ നിയന്ത്രണത്തിലുള്ള ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്രവിമാനത്താവളം ഉപയോഗിച്ചതിനുള്ള ഫീസായാണ് കിങ്ഫിഷര്‍ മേല്‍പ്പറഞ്ഞ തുക നല്‍കിയത്. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി. ഇപ്പോള്‍ വിദേശത്തുള്ള മല്യ തിരിച്ചെത്തിയാലുടന്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് അറിയുന്നത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാകാന്‍ മല്യ അഭിഭാഷകര്‍ വഴി ശ്രമം ആരംഭിച്ചിട്ടുണ്ട്. താത്കാലിക സ്‌റ്റേ ലഭിയ്ക്കാനായി മേല്‍ക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ഏഴായിരം കോടിയിലേറെ രൂപയുടെ കടമുള്ള കിങ്ഫിഷറിന് ഇതുവരെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായിട്ടില്ല. ആറുമാസമായി ശമ്പളം ലഭിയ്ക്കാത്തതിനാല്‍ കമ്പനിയിലെ ജീവനക്കാര്‍ സമരത്തിലാണ്. ഇതിനിടയില്‍ മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ് കൂടി വന്നതോടെ കമ്പനി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.












Click it and Unblock the Notifications