ശ്രീധരനെ ഒഴിവാക്കുന്നത് കമ്മീഷനടിക്കാന്‍: വിഎസ്

മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം ഒത്തുകളിയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിതെന്നും വിഎസ് ആരോപിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ രണ്ടാം ദിവസത്തെ യോഗത്തില്‍ പങ്കെടുക്കാനായി പോകും മുന്‍പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഎസ്.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്(ഡിഎംആര്‍സി) നല്‍കാന്‍ തടസമുണ്ടെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കണ്‍സള്‍ട്ടന്‍സന്റിന് തന്നെ നിര്‍മ്മാണ കരാര്‍ നല്‍കാനാവില്ലെന്ന കേന്ദ്രമന്ത്രിസഭയുടെ നിബന്ധനയാണ് കരാര്‍ നല്‍കുന്നതിന് തടസ്സം. മന്ത്രിസഭയുടെ ഇളവില്ലാതെ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകില്ല. കേന്ദ്രമന്ത്രിസഭയുടെ ഇളവ് ലഭിച്ചില്ലെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ആര്യാടന്‍ അറിയിച്ചിരുന്നു.
അതേസമയം കൊച്ചി മെട്രോ പദ്ധതി സുതാര്യമായി നടപ്പിലാക്കുമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. കുറുക്കുവഴിയിലൂടെ പദ്ധതി നടപ്പാക്കാനാകില്ല. ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യം ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications