കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ കൂടംകുളം സന്ദര്‍ശനത്തിന്‌ വിമര്‍ശനം

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
ദില്ലി: വിഎസ്‌ അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശന യാത്രയ്‌ക്ക്‌ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ ആയിരുന്നു വിഎസ്‌ വമ്പിച്ച പ്രതിഷേധം നടക്കുന്ന കൂടംകുളം സന്ദര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്‌.

എന്നാല്‍ കായിക്കവിളയില്‍ വെച്ച്‌ പൊലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ വിഎസിന്‌ കൂടംകുളം സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല.. വിഎസ്‌ കൂടുകുളം യാത്ര ഒഴിവാക്കണമായിരുന്നു എന്ന്‌ തോമസ്‌ ഐസക്കും, എ വിജയരാഘവനും അഭിപ്രായപ്പെട്ടു.

കൂടംകുളം സന്ദര്‍ശിക്കാനുള്ള വിഎസിന്റെ തീരുമാനം പാര്‍ട്ടിക്ക്‌ ക്ഷീണം ഉണ്ടാക്കി എന്നാണ്‌ പൊതുവെ ഉള്ള അഭിപ്രായം. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി എടുത്തിരിക്കുന്ന നിലപാട്‌ മാറ്റണം എന്ന്‌ ആവശ്യപ്പെട്ട്‌ വിഎസ്‌ നല്‍കിയ കത്ത്‌ ചര്‍ച്ചയ്‌ക്ക്‌ എടുത്തപ്പോഴാണ്‌ കൂടംകുളം സന്ദര്‍ശനത്തിന്‌ നേരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്‌.

വിഎസിന്റെ നിലപാടിനെ തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ശക്തമായാണ്‌ വിമര്‍ശിച്ചത്‌. കൂടംകുളം പ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ നിലപാട്‌ മാറ്റേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാനാണ്‌ വിഎസിന്റെ കത്ത്‌ കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചയ്‌ക്കിടാന്‍ പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചത്‌.

ഏറെ പണം ചിലവഴിച്ച്‌ നിര്‍മ്മിച്ച കൂടംകുളം ആണവ നിലയത്തെ എതിര്‍ക്കേണ്ടതില്ല എന്നും, എന്നാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും ആണ്‌ പാര്‍ട്ട്‌ കൂടംകുളം പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാട്‌.

English summary
CPM Central Committee criticizes VS Achuthanandan's Kodankulam visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X