കലാമിന്റെ കാറിലിടിക്കാന്‍ ശ്രമം; മലയാളി പിടിയില്‍

കൊയിലാണ്ടി പെട്രോള്‍ ബങ്കിന് സമീപം വെള്ളിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ബങ്കില്‍ നിന്ന് ബൈക്കില്‍ പുറത്തേക്ക് വരികയായിരുന്ന നാരായണന്‍ അബ്ദുള്‍ കലാം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍പെടുകയായിരുന്നു. അമിതവേഗതയില്‍ വരികയായിരുന്ന ഇയാള്‍ നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിഞ്ഞു വീണു.
കലാമിന്റെ ഡ്രൈവര്‍ കാര്‍ പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തിയതോടെ പിന്നില്‍ വരികയായിരുന്ന അകമ്പടി വാഹനം കാറില്‍ ഇടിയ്ക്കുകയും ചെയ്തു. കാറിന് ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. ബൈക്ക് ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കാരന്തൂര്‍ മര്‍കസിലേക്ക് ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനായി വരികയായിരുന്നു കലാം. മൂന്ന് മിനിറ്റിന് ശേഷം കലാം യാത്ര തുടര്‍ന്നു.












Click it and Unblock the Notifications