കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ 30 മുതല്‍ അനിശ്ചിതകാല ബസ്‌ സമരം

  • By Shabnam Aarif
Google Oneindia Malayalam News

Bus Strike
കൊച്ചി: ബസ്‌ ചാര്‍ജ്‌ വര്‍ധന തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ 29ന്‌ അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ ബസ്‌ ഉടമാ സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായി.

ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ബസ്സുടമകള്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌.

ബസ്സുടമകളുടെ വ്യത്യസ്‌ത എട്ട്‌ സംഘടനകള്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മറ്റിയാണ്‌ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്‌. ചാര്‍ജ്‌ വര്‍ധന ഉടന്‍ നടപ്പാക്കുകയോ, ബസ്സുടമകളുമായി എത്രയും വേഗം ചര്‍ച്ച നടത്തുകയോ ചെയ്യണമെന്ന്‌ ബസ്‌ ഉടമകള്‍ ആവശ്യപ്പെട്ടു.

ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട സമയ പരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ്‌ പണിമുടക്ക്‌ നടത്തുന്നത്‌ എന്നാണ്‌ ബസ്സുടമകളുടെ വിശദീകരണം.

എന്നാല്‍ ബസ്സുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ്‌ സമരവുമായി സഹകരിക്കില്ല എന്നാണ്‌ ബസ്‌ ഓപറേറ്റേഴ്‌സ്‌ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.

കുറഞ്ഞ യാത്രാകൂലി ഏഴു രൂപയാക്കണം, കിലോമീറ്ററിന്‌ 70 പൈസ കൂട്ടണം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ബസ്‌ നിരക്കിന്റെ 50 ശതമാനമായി ഉയര്‍ത്തണം എന്നിവയാണ്‌ ബസ്സുടമകളുടെ ആവശ്യം.

English summary
Bus owners have decided to start a an infinite days' bus strike on October 30th onwards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X