പാറ്റയും പുഴുവും:ഹോട്ടലുകള്‍ പൂട്ടിച്ചു
വടക്കഞ്ചേരി: സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണത്തില്‍ പാറ്റയും പുഴുവും കണ്ടെത്തുന്നത് നിത്യസംഭവമാകുന്നു.
ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരിയിലുള്ള ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. തിരുവനന്തപുരം പട്ടം സ്വദേശി ബിജുവിനും സുഹൃത്തുക്കള്‍ക്കുമാണ് പുഴുവിനെ ലഭിച്ചത്.
ജീവനക്കാരന് ഇവര്‍ക്ക് ഊണ് വിളമ്പുന്ന സമയത്താണ് പുഴു ശ്രദ്ധയില്‍പെട്ടത്. ഉടനെ ബന്ധപ്പെട്ട ഉദ്യോഗസസ്ഥരെ വിവരമറിയിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും എത്താത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി പൊലീസിനെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും ബന്ധപ്പെട്ടു.
തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച് ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. ബിജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മീന്കറിയില് ചത്ത പാറ്റയെ കണ്ടതായ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വഴുതയ്ക്കാട്ടെ സിന്തൂര്‍ ഹോട്ടല്‍ പൂട്ടിച്ചു.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ കെഎഫ്സി റസ്റ്റോറന്റില്‍ വിളമ്പിയ ചിക്കനില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ഇതെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി റസ്റ്റോറന്റ് പൂട്ടിച്ചിരുന്നു. പാലോട് സ്വദേശിയാണ് ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതിപ്പെട്ടത്. തിരുവനന്തപുരത്ത് പുളിമൂട് പ്രവര്‍ത്തിക്കുന്ന കെഎഫ്സി റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ചിക്കന്‍ കുഞ്ഞിന് കൊടുക്കാനായി കഷ്ണങ്ങളാക്കിയപ്പോഴാണ് പുഴുക്കള്‍ പുറത്തു വന്നത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications