കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റയും പുഴുവും:ഹോട്ടലുകള്‍ പൂട്ടിച്ചു

  • By Ajith Babu
Google Oneindia Malayalam News

വടക്കഞ്ചേരി: സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണത്തില്‍ പാറ്റയും പുഴുവും കണ്ടെത്തുന്നത് നിത്യസംഭവമാകുന്നു.

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരിയിലുള്ള ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. തിരുവനന്തപുരം പട്ടം സ്വദേശി ബിജുവിനും സുഹൃത്തുക്കള്‍ക്കുമാണ് പുഴുവിനെ ലഭിച്ചത്.

ജീവനക്കാരന്‍ ഇവര്‍ക്ക് ഊണ് വിളമ്പുന്ന സമയത്താണ് പുഴു ശ്രദ്ധയില്‍പെട്ടത്. ഉടനെ ബന്ധപ്പെട്ട ഉദ്യോഗസസ്ഥരെ വിവരമറിയിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും എത്താത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി പൊലീസിനെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും ബന്ധപ്പെട്ടു.

തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച് ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. ബിജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മീന്‍കറിയില്‍ ചത്ത പാറ്റയെ കണ്ടതായ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വഴുതയ്ക്കാട്ടെ സിന്തൂര്‍ ഹോട്ടല്‍ പൂട്ടിച്ചു.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ കെഎഫ്‌സി റസ്‌റ്റോറന്റില്‍ വിളമ്പിയ ചിക്കനില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ഇതെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി റസ്‌റ്റോറന്റ് പൂട്ടിച്ചിരുന്നു. പാലോട് സ്വദേശിയാണ് ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതിപ്പെട്ടത്. തിരുവനന്തപുരത്ത് പുളിമൂട് പ്രവര്‍ത്തിക്കുന്ന കെഎഫ്‌സി റസ്‌റ്റോറന്റില്‍ നിന്ന് വാങ്ങിയ ചിക്കന്‍ കുഞ്ഞിന് കൊടുക്കാനായി കഷ്ണങ്ങളാക്കിയപ്പോഴാണ് പുഴുക്കള്‍ പുറത്തു വന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X