നടപ്പാക്കിയത് കോടതി വിധിയെന്ന് തിരുവഞ്ചൂര്‍

കേരള പൊലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കട്ടെയെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ കോടതിയലക്ഷ്യനടപടികളിലേയ്ക്ക് വലിച്ചിഴക്കാതിരിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മാലിന്യനിക്ഷേപത്തിനെതിരെ സമരരംഗത്ത് നിലയുറപ്പിച്ച ജനങ്ങളറിയാതെ വിളപ്പില്‍ ശാലയില്‍ തിരുവനന്തപുരം നഗരസഭ മലിനജല ശുദ്ധീകരണ പഌന്റ് എത്തിച്ചിരുന്നു. ഒമ്പത് മാസം മുമ്പ് യന്ത്രം കൊണ്ടുവരാനുള്ള നഗരസഭയുടെ നീക്കം നാട്ടുകാര്‍ സംഘടിതമായി തടഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് മലിന ജലശുദ്ധീകരണത്തിനുള്ള ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്. അതീവ രഹസ്യമായി നടന്ന നീക്കത്തിന് കനത്ത പോലീസ് സംരക്ഷണവും ഉണ്ടായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് വിളപ്പില്‍ശാലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കടകളും അടഞ്ഞുകിടക്കുകയാണ്. നേരത്തെ വിളപ്പില്‍ശാല ഭാഗത്തേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു.












Click it and Unblock the Notifications