വിളപ്പില്‍ശാല:നഗരസഭയ്‌ക്ക് നോട്ടീസ്
തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ പ്രശ്‌നത്തില്‍ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടല്‍. മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയ്‌ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
വിളപ്പില്‍ശാലയില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം നീക്കാത്തതിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഇക്കാര്യത്തില്‍ തിരുവനന്തപുരം നഗരസഭ നാല് ആഴ്‌ചകള്‍ക്കകം മറുപടി നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടയില്‍ ശനിയാഴ്‌ച പുലര്‍ച്ചെ തികച്ചും നാടകീയമായ രംഗങ്ങളാണ് വിളപ്പില്‍ ശാലയില്‍ അരങ്ങേറിയത്. പുലര്‍ച്ചെ രണ്ടരക്ക് നാട്ടുകാര്‍ ഉറങ്ങി കിടക്കവെ മലിനജല ശുദ്ധീകരണത്തിനുള്ള ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തി.
അതീവരഹസ്യമായാണ് അധികൃതര്‍ മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഈ രഹസ്യ നീക്കത്തിന് പൊലീസിന്റെ കനത്ത കാവല്‍ ഉണ്ടായിരുന്നു.
സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള ഈ നീക്കത്തിന് എതിരെ ശനിയാഴ്‌ച വിളപ്പില്‍ ശാലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രദേശത്തെ കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. വാഹനങ്ങളൊന്നും ഓടുന്നില്ല.
ഇതിനിടയില്‍ വിളപ്പില്‍ശാല ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചത് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് വൈദ്യുതിബന്ധം പുന:സ്ഥാപിക്കപ്പെട്ടു.
ജനങ്ങളെ വെല്ലുവിളിക്കുക എന്ന നടപടി സര്‍ക്കാറിന് ഇല്ല എന്നും ഹൈക്കോടതി വിധിയാണ് വിളപ്പില്‍ശാലയില്‍ നടപ്പിലാക്കുന്നത് എന്നുമാണ് ആഭ്യന്തരമന്ത്രി ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.












Click it and Unblock the Notifications