വിളപ്പില്‍ശാലയിലെ ജനങ്ങളെ കബളിപ്പിച്ചിട്ടില്ല

വൈകിയാണെങ്കിലും കോടതിവിധി നടപ്പാക്കാന്‍ കഴിഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ കടമ നിറവേറ്റുക മാത്രമാണു ചെയ്തത്. അത് സമരം ചെയ്യുന്നവര്‍ക്കും അറിയാം. കോടതി വിധി നടപ്പാക്കുന്നതു രക്തച്ചൊരിച്ചിലിലൂടെ ആകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയം സമയമെടുത്തതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് മലിന ജലശുദ്ധീകരണത്തിനുള്ള ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്.
ഹൈക്കോടതിയുടെ ഉത്തരവ് വിളപ്പില്‍ശാലയില്‍ നടപ്പാക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. ജനത്തെ വെല്ലുവിളിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ല. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒന്നും അടിച്ചേല്‍പ്പിക്കുന്ന നിലപാടില്ല. സര്‍ക്കാര്‍ സൗഹാര്‍ദപരമായി മുന്നോട്ടുപോകാനാണ് ശ്രമിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
കോടതി നടപടിയ്ക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമിടയില്‍ സര്‍ക്കാരിന് കൈക്കൊള്ളാനാവുന്ന ഏറ്റവും ഉചിതമായ നടപടിയാണ് സര്‍ക്കാര്‍ വിളപ്പില്‍ശാലയില്‍ കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications