കൂടംകുളം:വിഎസിന് പാര്‍ട്ടിയുടെ വിമര്‍ശനം

കൂടംകുളത്തേക്ക് വിഎസ് നടത്തിയ യാത്ര ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രമേയത്തില്‍ പറയുന്നത്. അതുപോലെ കൂടംകുളം വിഷയത്തില്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്നും സിപിഎം അറിയിച്ചു.
കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി എടുത്തിരിക്കുന്ന നിലപാട് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, വിഷയത്തില്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കികൊണ്ട് വിഎസ് നേരത്തെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്‌ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റണം എന്ന വിഎസിന്റെ ആവശ്യം പിബി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തിലും വിഎസിന്റെ കൂടംകുളം സന്ദര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തോമസ് ഐസക്കും എം വിജയരാഘവനും വിഎസിനെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ കൂടംകുളം ആണവ നിലയത്തിന് എതിരെ നടക്കുന്ന സമരം അടിച്ചമര്‍ത്തരുത് എന്നും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വതന്ത്ര സംവിധാനം വേണം എന്നും പാര്‍ട്ടി പ്രമേയത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications