കൂടംകുളം:നിലപാട് പാര്‍ട്ടി തീരുമാനത്തിനനുസരിച്ച്

ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കൂടംകുളം ആറു കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം ആണ്. ഈ ആറു കോടി ജനങ്ങളുടെ ആശങ്കയാണ് താന്‍ ഉന്നയിച്ചിരിക്കുന്നത്. കൂടംകുളം ആണവ നിലയം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് മാറ്റണം എന്ന് ആവശ്യപ്പെട്ട്, തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിഎസ് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ വിഎസിന്റെ കത്ത് ചര്‍ച്ചയ്‌ക്ക് എടുത്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഉള്ള കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ വിഎസിന്റെ നിലപാടിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നാണ് സൂചന.
അതുപോലെ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയട്ടെ എന്നും വിഎസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications