കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനും ലീഗിനും എതിരെ സിഎംപി പ്രമേയം

  • By Shabnam Aarif
Google Oneindia Malayalam News

MV Raghavan
കോട്ടയം: യുഡിഎഫ്‌ സര്‍ക്കാറിന്‌ സിഎംപിയുടെ രൂക്ഷ വിമര്‍ശനം. കോട്ടയത്ത്‌ നടക്കുന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനോട്‌ അനുബന്ധിച്ച്‌ നടന്ന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ്‌ യുഡിഎഫ്‌ ഭരണത്തിലുള്ള അതൃപ്‌തി സിഎംപി പ്രകടിപ്പിച്ചത്‌.

ജനങ്ങള്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക്‌ ഉയരാന്‍ യുഡിഎഫ്‌ സര്‍ക്കാറിന്‌ കഴിഞ്ഞില്ല എന്നാണ്‌ സിഎംപിയുടെ വിമര്‍ശനം. മുസ്ലിം ലീഗിന്‌ നേരെയും സിഎംപിയുടെ പ്രമേയത്തില്‍ ശക്തമായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.

ഭരണത്തിന്റെ ആദ്യ നൂറ്‌ ദിനങ്ങള്‍ തൃപ്‌തികരം ആയിരുന്നു എന്നും പിന്നീട്‌ അഞ്ചാം മന്ത്രി തര്‍ക്കം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു. ഈ വിഷയത്തില്‍ മുസ്ലിം ലീഗ്‌ വര്‍ഗീയത ഉയര്‍ത്തി വിട്ടു.

സമുദായ സംഘടനകളെ ഭരണത്തില്‍ കൈകടത്താന്‍ യുഡിഎഫ്‌ പ്രോത്സാഹിപ്പിച്ചു. സഖ്യ കക്ഷികള്‍ക്കിടയില്‍ ലീഗിന്‌ അനാവശ്യ പ്രാധാന്യം നല്‍കി. പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സഖ്യ കക്ഷികള്‍ സിഎംപിയെ സഹായിച്ചില്ല എന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്‌. സിഎംപി വിജയ സാധ്യത ഉള്ള സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയില്ല. കോണ്‍ഗ്രസും മറ്റ്‌ യുഡിഎഫ്‌ സഖ്യ കക്ഷികളും സിഎംപി വിജയിക്കും എന്ന്‌ ഉറപ്പുള്ള സീറ്റുകളില്‍ പാര്‍ട്ടിയെ സഹായിച്ചില്ല. പ്രമേയത്തില്‍ പറയുന്നു.

English summary
CMP criticizes UDF government and Muslim League in its political resolution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X