കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മ പാല്‍വില വര്‍ദ്ധന നിലവില്‍ വന്നു

  • By Shabnam Aarif
Google Oneindia Malayalam News

Milma
തിരുവനന്തപുരം: മില്‍മ പാലിന്റെ വര്‍ദ്ധിപ്പിച്ച വില ഒക്ടോബര്‍ 14, ഞായറാഴ്‌ച നിലവില്‍ വന്നു. ഒരു ലിറ്റര്‍ പാലിന്‌ അഞ്ചു രൂപയാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഇതോടെ മഞ്ഞ കവറില്‍ ലഭിക്കുന്ന ഡബിള്‍ ടോണ്‍സ്‌ പാലിന്റെ വില 32 രൂപയായിരിക്കുകയാണ്‌. നേരത്തെ ഡബിള്‍ ടോണ്‍സ്‌ പാലിന്റെ വില 27 രൂപയായിരുന്നു.

അതുപോലെ നീല കവറില്‍ ലഭിക്കുന്ന ടോണ്‍സ്‌ പാലിന്റെ വില 28 ആയിരുന്നത്‌ 33 രൂപയായി ഉയര്‍ന്നു. 30 രൂപ ഉണ്ടായിരുന്ന പിങ്ക്‌ കവറിലെ പാലിന്റെ വില 35 രൂപയായും ഉയര്‍ന്നിട്ടുണ്ട്‌. 36 രൂപയാണ്‌ റിച്ച്‌ പ്ലസ്‌, സ്റ്റാന്‍ഡേര്‍ഡൈസ്‌ഡ്‌ പാലുകള്‍ക്ക്‌ വില.

ലിറ്ററിന്‌ അഞ്ചു രൂപ വര്‍ദ്ധിപ്പിച്ചിരിക്കുന്നതില്‍ 4 രൂപ 60 പൈസ കര്‍ഷകന്‌ നല്‍കാനാണ്‌ മില്‍മയുടെ തീരുമാനം. ബാക്കി 40 പൈസയില്‍ 20 പൈസ ഏജന്റിനും 20 പൈസ പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്കും ആണ്‌ ലഭിക്കുക.

കാലിത്തീറ്റയുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. 650 രൂപയില്‍ നിന്നും 850 രൂപയായാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ പാലിന്റെ വില വര്‍ദ്ധിപ്പിച്ചതുകൊണ്ടുള്ള ലാഭം ക്ഷീര കര്‍ഷകര്‍ക്ക്‌ ലഭിക്കില്ല എന്നാണ്‌ വിലയിരുത്തല്‍.

2011 സെപ്‌റ്റംബറിലും മില്‍മ പാല്‍ വില കൂട്ടിയിരുന്നു. അന്നും ലിറ്ററിന്‌ അഞ്ചു രൂപയാണ്‌ വര്‍ദ്ധിപ്പിച്ചിരുന്നത്‌. ഉല്‌പാദന ചെലവ്‌ കൂടി എന്ന കാരണം ആണ്‌ പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമായി മില്‍മ ഡയരക്ടര്‍ ബോര്‍ഡ്‌ അറിയിച്ചിരിക്കുന്നത്‌.

തോയിലക്കും, പാചക വാതകത്തിനും പാലിനും എല്ലാം വില കൂടിയത്‌ ചായയുടെ വില കൂടുന്നതിലേക്ക്‌ വഴിവെക്കും എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

English summary
Milma has increased the price of milk and cattle feed. Rs. 5 has been increased for a litter of milk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X