കുടുംബശ്രീ:കെസി ജോസഫിന് മുനീറിന്റെ തിരുത്ത്

താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം കുടുംബശ്രീയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായ കാര്യങ്ങള്‍ തന്നെയാണ് എന്നാണ് എംകെ മുനീര്‍ കെസി ജോസഫിന്റെ പ്രസ്‌താവന തിരുത്തി കൊണ്ട് അറിയിച്ചത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ പ്രത്യേകിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ല എന്നും സമരം ഒരു പരാജയം ആണ് എന്നും ആയിരുന്നു ഒക്ടോബര്‍ 12, വെള്ളിയാഴ്‌ച കെസി ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
കുടുംബശ്രീ ദേശീയ ഗ്രാമീണ മിഷന്റെ നോഡല്‍ ഏജന്‍സിയായി തുടരും എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാറിന് ബാധ്യത ഇല്ല എന്നും കെസി ജോസഫ് പറഞ്ഞരുന്നു.
എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ദേശീയ ഗ്രാമീണ മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരും എന്ന് എംകെ മുനീര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുടുംബശ്രീയെ ഇനിയും സഹായിക്കും എന്നും അത് തന്റെ ഉത്തരവാദിത്വം ആണെന്നുമാണ് മന്ത്രി മുനീര്‍ ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
അതുപോലെ മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നവര്‍ യുഡിഎഫിന്റെ ചരിത്രം പഠിക്കണം എന്നും ലീഗിനെ മാറ്റി നിര്‍ത്തി മുന്നോട്ട് പോവുക യുഡിഎഫിന് എളുപ്പമല്ല എന്നും മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications