കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളപ്പില്‍ശാല:നടപടി ന്യായീകരിക്കാനാവില്ല

  • By Shabnam Aarif
Google Oneindia Malayalam News

N Shakthan
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ ജനങ്ങള്‍ക്ക്‌ പിന്തുണയുമായി ഡപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തന്‍. സമരം അടിച്ചമര്‍ത്ത്‌ ഒരു ലോഡ്‌ മാലിന്യം പോലും വിളപ്പില്‍ശാലയില്‍ എത്തിക്കാന്‍ കഴിയില്ല എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

വിലപ്പില്‍ശാലയിലെ സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഡപ്യൂട്ടി സ്‌പീക്കര്‍. നഗരസഭയുടെ പിടിവാശി നടക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞ ശക്തന്‍ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട ബദല്‍ മാര്‍ഗം സ്വീകരിക്കാന്‍ എത്ര കോടി രൂപ വേണമെങ്കിലും അനുവദിക്കാം എന്ന്‌ മുഖ്യമന്ത്രി മേയര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയതാണ്‌ എന്ന്‌ അവകാശപ്പെട്ടു.

അതീവ രഹസ്യമായി വിളപ്പില്‍ശാലയിലേക്ക്‌ മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ലീച്ചേറ്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ എത്തിച്ചതില്‍ അദ്ദേഹം ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തി. മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനല്ല എന്നും ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്വം നഗരസഭയ്‌ക്കാണ്‌ എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ്‌ എന്ന്‌ എന്‍ ശക്തന്‍ ആരോപിച്ചു. വിളപ്പില്‍ശാലയിലേക്ക്‌ രഹസ്യമായി യന്ത്ര സാമഗ്രികള്‍ കൊണ്ടു വന്നത്‌ കോടതി ഉത്തരവ്‌ ഉണ്ട്‌ എന്നു പറഞ്ഞ്‌ സര്‍ക്കാറിന്‌ ന്യായീകരിക്കാമെങ്കിലും, ഇത്‌ ന്യായീകരിക്കാവുന്ന നടപടി അല്ല എന്നാണ്‌ എന്‍ഡ ശക്തന്‍ അഭിപ്രായപ്പെട്ടത്‌.

English summary
Deputy Speaker N Shakthan says that government's secret move in Vilappilsala Garbage Plant can not be justified.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X