ആത്മപരിശോധന നടത്താന്‍ മടിയില്ല:കുഞ്ഞാലിക്കുട്ടി

എന്നാല്‍ മുസ്ലിം ലീഗിന് ആവശ്യമായ കാര്യങ്ങളില്‍ ആത്മ പരിശോധന നടത്താന്‍ മടിയില്ല എന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെയും ആരോപണങ്ങളുമായി വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കോണ്‍ഗ്രസ് നേതൃത്വത്തിന് പക്വതയില്ല എന്നും നേതൃത്വം പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും അടിയറവ് വെയ്‌ക്കുകയാണ് എന്നും ആണ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കൂടാതെ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം അലങ്കോലമാക്കി എന്നും അദ്ദേഹം ആരോപിച്ചു.
33 സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ എയ്‌ഡഡ് പദവി നല്‍കിയത് നേട്ടമാണോ, കോട്ടമാണോ ഉണ്ടാക്കിയത് എന്ന് ലീഗ് ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഡി സതീശന്റെ പ്രസ്‌താവനയെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച കുഞ്ഞാലിക്കുട്ടി എല്ലാ വിഷയങ്ങളും പഠിച്ച് സാധാരണക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ഭരണം നടത്തുകയാണ് ലീഗിന്റെ ലക്ഷ്യം എന്നാണ് പറഞ്ഞത്.












Click it and Unblock the Notifications