കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി അഴിമതി: 2 കേസുകൂടി രജിസ്‌റ്റര്‍ ചെയ്‌തു

  • By Shabnam Aarif
Google Oneindia Malayalam News

Coal Mine
ദില്ലി: സിബിഐ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട്‌ പുതിയ രണ്ട്‌ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു. കല്‍ക്കരി പാടങ്ങള്‍ക്ക്‌ വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതിനാണ്‌ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

ഗ്രീന്‍ ഇന്‍ഫ്ര, കമാല്‍ സ്റ്റീല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക്‌ എതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട്‌ ഹൈദരാബാദ്‌, വിശാഖപട്ടണം, ജയ്‌പൂര്‍, റൂര്‍ക്കല, ദില്ലി, എന്നിങ്ങനെ 16 സ്ഥലങ്ങളില്‍ റെയ്‌ഡ്‌ നടന്നുകൊണ്ടിരിക്കുകയാണ്‌.

ഗ്രീന്‍ ഇന്‍ഫ്ര, കമാല്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ കല്‍ക്കരി പാടങ്ങള്‍ അനുവദിച്ച്‌ കിട്ടാനായി കമ്പനികളുടെ ആസ്‌തികള്‍ തെറ്റായാണ്‌ അപേക്ഷകളില്‍ കാണിച്ചിരിക്കുന്നത്‌. ഇക്കാര്യവുമായി ബന്ധപ്പെട്ടാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌.

2006 - 2009 കാലഘട്ടത്തില്‍ കല്‍ക്കരിപാടം അനുവദിച്ചതുമായി ബന്ധപ്പെട്ട്‌ ഇതുവരെ ഏവ്‌ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. കേന്ദ്ര സര്‍ക്കാറിന്‌ കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപ നഷ്ടം വന്നു എന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആണ്‌ സിബിഐ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിക്കുന്നത്‌.

ജാര്‍ഖണ്ഡ്‌, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ബംഗാള്‍, ഛത്തീസ്‌ഗഡ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി 194 കല്‍ക്കരി പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ അനുവദിച്ചതില്‍ ക്രമക്കേട്‌ നടന്നോ എന്നാണ്‌ സിബിഐ അന്വേഷിക്കുന്നത്‌.

English summary
CBI has registered two more cases related to coal corruption issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X