കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം: സമരം പൊളിയ്ക്കാന്‍ പവര്‍കട്ട്?

  • By Nisha Bose
Google Oneindia Malayalam News

Koodankulam
ചെന്നൈ: കൂടകുളം ആണവനിലയത്തിനെതിരെ നടക്കുന്ന പോരാട്ടം തകര്‍ക്കാനായാണ് തമിഴ്‌നാട് സര്‍ക്കാര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയതെന്ന് പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയാര്‍ എനര്‍ജി ആരോപിച്ചു. ദിവസവും 12 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുകയാണ് സര്‍ക്കാര്‍. ആണവനിലയം പ്രവര്‍ത്തനം തുടങ്ങിയാല്‍ പവര്‍കട്ട് ഇല്ലാതാവുമെന്ന് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പി.എം.എ.എന്‍.ഇ പറഞ്ഞു.

ആണവനിലയത്തിനെതിരായ തുടര്‍പോരാട്ടം തുടരും. ഇതിന്റെ ഭാഗമായി 22ന് കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ മീന്‍പിടിത്തക്കാര്‍ പണിമുടക്കുകയും കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്യും. സമരവുമായി ബന്ധപ്പെട്ട് ജയിലിലടച്ച മുഴുവന്‍ പേരേയും വിട്ടയയ്ക്കുക, ആണവനിലയം അടച്ചുപൂട്ടുക, പ്രദേശത്തു നിന്ന് പൊലീസിനെ പിന്‍വലിക്കുക, ആസൂത്രിത പവര്‍കട്ട് പിന്‍വലിയ്്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിവേദനം നല്‍കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം കൂടംകുളം ആണവനിലയത്തില്‍ പരീക്ഷണ പ്രവര്‍ത്തനം നടന്നുവരികയാണെന്ന് കേന്ദ്രമന്ത്രി വി നാരായണ സ്വാമി അറിയിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് കൂടംകുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഭൂരിഭാഗവും തമിഴ്‌നാടിന് നല്‍കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. അതേസമയം കൂടംകുളത്ത് അധികസുരക്ഷ വേണമെങ്കില്‍ ഇതിനായി വരുന്ന ചെലവ് ഇന്ത്യ വഹിക്കണമെന്ന് റഷ്യ അറിയിച്ചു.

English summary
Chennai has now official 2-hours power cut per day. People from southern cities say that they have unofficial power cut--not less than 8-hours per day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X