കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ വാള്‍മാര്‍ട്ട്‌ ഷോപ്പും തുറപ്പിക്കില്ല:സിപിഎം

  • By Shabnam Aarif
Google Oneindia Malayalam News

Prakash Karat
ദില്ലി: ചില്ലറ വില്‌പന മേഖലയില്‍ മുതല്‍ മുടക്കാന്‍ വാള്‍ മാര്‍ട്ട്‌ ഉള്‍പ്പെടെയുള്ള കുത്തക കമ്പനികളെ പാര്‍ട്ടി അനുവദിക്കില്ല എന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശാ കാരാട്ട്‌ പ്രഖ്യാപിച്ചു. ഇത്തരം വിദേശ കമ്പനികളെ നേരിട്ട്‌ കൈകാര്യം ചെയ്യുമെന്നാണ്‌ അദ്ദേഹം അറിയിച്ചിരിക്കുന്നത്‌.

വാള്‍ മാര്‍ട്ടിന്റെയോ മറ്റ്‌ വിദേശ കുത്തകളുടെയോ ഒരു ഷോറും പോലും തുറക്കാന്‍ അനുവദിക്കില്ല. തുറക്കാന്‍ ശ്രമിച്ചാല്‍ തടയും. ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടു വരുന്നതിനെതിരെയുള്ള സമരം ദേശീയ തലത്തില്‍ പുതിയ മുന്നേറ്റമായി വികസിപ്പിക്കും.

പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. സത്യഗ്രഹം മുതലുള്ള സമര നടപടികളീലൂടെ ആയിരിക്കും ഇത്തരം വിദേശ ശക്തികളെ ചെറുക്കുക എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്‌ എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്‌. ജനവിരുദ്ധ നയങ്ങളാണ്‌ സര്‍ക്കാറിന്റേത്‌. ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചത്‌ ഉള്‍പ്പെടെ ഉള്ള ജനവിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം.

ഇതിനിടയില്‍ ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

English summary
Prakash Karat declared that CPM won't allow any Global powers like WEallmart to open a single shop in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X