നഴ്‌സറി ടീച്ചര്‍മാര്‍ക്ക് 5000രൂപ ശമ്പളം നല്‍കണം

വിഷയത്തില്‍ കേരളത്തിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശമ്പളം കൂട്ടിനല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സര്‍ക്കാരിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. പത്തുമിനിറ്റു നേരത്തെ ചര്‍ച്ച കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്നും കോടതി നിരീക്ഷിച്ചു.
ഇവരാരും സര്‍ക്കാര്‍ നിയോഗിച്ച ജോലിക്കാരല്ലെന്നും ശമ്പളം കൂട്ടിക്കൊടുക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയ്ക്കിടയാക്കുമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ വാദം. നഴ്‌സറി ടീച്ചര്‍മാര്‍ക്ക് ഇതേ നിരക്കില്‍ ശമ്പളം നല്‍കാന്‍ മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിലവില്‍ വെറും 500 രൂപയാണ് നഴ്‌സറി സ്‌കൂളുകളിലെ ടീച്ചര്‍മാര്‍ക്ക് നല്‍കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications