കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 3 മരണം

  • By Ajith Babu
Google Oneindia Malayalam News

Helicopter
പനാജി: ഗോവയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാരുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഗോവയിലെ ദബോളിങ് വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലാന്റ് ചെയ്യുന്നതിനിടെ ഹെലികോപ്ടറന്റെ റോട്ടറുകള്‍ക്ക് സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യോമസേന അധികൃതര്‍ പറഞ്ഞു. തകര്‍ന്നുവീണയുടനെ ഹെലികോപ്ടര്‍ അഗ്നിഗോളമായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം റണ്‍വെയിലായതിനാല്‍ മറ്റ് വിമാനസര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

മുംബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ചേതക്ക് ഹെലികോപ്ടര്‍ ഇന്ധനം നിറയ്ക്കാനായി ഗോവയില്‍ ഇറക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
An Indian Navy Chetak helicopter crashed at the Dabolim airport in Goa on Monday morning. Three people including two pilots have been killed in the crash. The crash occurred on the civilian flight's runway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X