വിഎസിനിത് ശാസനകളുടെ കാലം
ദില്ലി: സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ അച്ചടക്ക നടപടിക്ക് വിധേയനാകുന്നത് ഇത് ഏഴാംതവണ. കൂടംകുളം വിഷയത്തില്‍ വി എസ് അച്യുതാനന്ദന് സ്വീകരിച്ച നിലപാട് തള്ളിക്കൊണ്ടാണ് വിഎസിനെ ശാസിയ്ക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്.
പാര്‍ടി അംഗീകരിച്ച നിലപാടനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രകമ്മിറ്റി വി എസിന് നിര്‍ദേശം നല്കി. പാര്‍ടി നിലപാടിന് വിരുദ്ധമായ സമീപനമാണ് വി എസ് സ്വീകരിച്ചതെന്ന് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിച്ച പാര്‍ടി നയത്തെ വിമര്‍ശിക്കാന്‍ വി എസ് തയ്യാറായി എന്നും കേന്ദ്രകമ്മിറ്റി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
യുദ്ധേതര ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ടി കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം പുനഃപരിശോധിക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത് വിഎസിനേറ്റ മറ്റൊരു തിരിച്ചടിയായി. വിഎസ് വ്യത്യസ്ത നിലപാട് പറഞ്ഞ സാഹചര്യത്തില്‍ അതേക്കുറിച്ച് ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രമേയം അംഗീകരിച്ചത് കാരാട്ട് പറഞ്ഞു.
കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസന മൂന്നുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിഎസിന് മേല്‍ പതിയ്ക്കുന്നത്. കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്തെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി ചേര്‍ന്ന കേന്ദ്രകമ്മിറ്റിയാണ് പരസ്യശാസന വിധിച്ചത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ, പാര്‍ട്ടി ഒറ്റുകാരനെന്ന് വിശ്വസിക്കുന്ന എസ്.എ. ഡാങ്കേയോട് ഉപമിച്ചതിനായിരുന്നു നടപടി.
അതിന്റെ കോലാഹലം മാറുംമുമ്പെ ലഭിച്ച ഇപ്പോഴത്തെ നടപടി ജനറല്‍ സെക്രട്ടറി കാരാട്ടിനെ വിമര്‍ശിച്ചതിനാണ്. കൂടങ്കുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ച് കാരാട്ട് പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിനെതിരെയായിരുന്നു വി.എസിന്റെ കമന്റ്.
പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ജനറല്‍ സെക്രട്ടറി വിശദീകരിച്ചപ്പോള്‍ എതിരായി പ്രതികരിച്ച വി.എസിന്റെ നടപടി സി.പി.എമ്മിന്റെ സംഘടനാതത്ത്വമനുസരിച്ച് കടുത്തനടപടി അര്‍ഹിക്കുന്നതാണ്. സംസ്ഥാനസെക്രട്ടറിയെ വിമര്‍ശിച്ചതിന് പരസ്യശാസന ഏറ്റുവാങ്ങി നില്ക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. എന്നാല്‍, ഇക്കുറിയും വി.എസിനോട് മൃദുല സമീപനംതന്നെയാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. വിഎസിന്റെ പ്രായവും അവഗണിയ്ക്കാനാവാത്ത ജനപിന്തുണയും കേന്ദ്രകമ്മറ്റിയെ ഇത്തവണയും കടുത്തനടപടിയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്.
ഏഴാമത്തെ ശാസന
64ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സി.പി.എം ഉണ്ടാക്കിയവരില്‍ ജീവിച്ചിരിക്കുന്ന എക നേതാവാണ് ഇദ്ദേഹം. 62ലെ ഇന്ത്യചൈന യുദ്ധകാലത്ത് രാജ്യദ്രോഹികളെന്നാരോപിച്ച് നേതാക്കള്‍ക്കൊപ്പം വി.എസും ജയിലിലടക്കപ്പെട്ടിരുന്നു.
ചൈനയുമായുള്ള യുദ്ധത്തില്‍ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കാനൊരുങ്ങിയ വി.എസിനെതിരെ അച്ചടക്ക നടപടി വന്നു. കേന്ദ്രകമ്മിറ്റിയില്‍നിന്ന് ആലപ്പുഴ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് വി.എസിനെ തരംതാഴ്ത്തി.
1998ലെ പാലക്കാട് സമ്മേളനത്തില്‍ സി. ഐ.ടി.യു പക്ഷക്കാരെ വെട്ടിനിരത്തിയതിന് നേതൃത്വംനല്കിയതിന്റെ പേരില്‍ കേന്ദ്രകമ്മിറ്റി വി.എസിനെ ശാസിച്ചിരുന്നു.
2007ല്‍ എ.ഡി.ബി വിവാദവുമായി ബന്ധപ്പെട്ട പാര്‍ട്ടിവിരുദ്ധ നിലപാടിന്റെ പേരില്‍ വി.എസ് ശാസന ഏറ്റുവാങ്ങി.
മൂന്നാര്‍ ഒഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി പരസ്യമായി കോര്‍ത്ത വി.എസിനെ പിണറായിക്കൊപ്പം പി.ബിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയാണ് നേതൃത്വം ചെയ്തത്.
2009ല്‍ പിണറായി വിജയന്റെ കേരളയാത്രയോട് നിസ്സഹകരിച്ചതടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വി.എസിനെ പി.ബിയില്‍നിന്ന് ഒഴിവാക്കി.
പി.ബിക്ക് പുറത്ത് ലാവ്ലിന് കേസില്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുത്തതും ഇതില്‍ ഉള്‍പ്പെടും.
കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വി.എസ് പി.ബിയിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതേതുടര്‍ന്നാണ് പിണറായിയെ ഡാങ്കേയോട് ഉപമിച്ചതുള്പ്പെടെയുള്ള പരാമര്‍ശങ്ങള്‍ വി.എസില്‍നിന്നുണ്ടായത്. അതിന്റെ പേരില്‍ ജൂണില്‍ പരസ്യശാസന ഏറ്റുവാങ്ങിയ വി.എസ് കരാട്ടിനെയും കേന്ദ്രനിലപാടിനെയും വിമര്‍ശിച്ച് ഒരിക്കല്‍ക്കൂടി ശാസന ഏറ്റുവാങ്ങി.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications